Thiruvambady

ശിവഗിരി ശ്രീനാരായണ മന്ദിർ ട്രസ്റ്റ് ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി: ശിവഗിരി ശ്രീനാരായണ മന്ദിർ ട്രസ്റ്റിന്റെ ഔപചാരിക ഉദ്ഘാടനം ഓഗസ്റ്റ് 24ന് ഉച്ചക്ക് ശേഷം 3:30ന് നടന്ന ചടങ്ങിൽ കേരള വനം വകുപ്പ്‌ മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിന് തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് അധ്യക്ഷത വഹിച്ചു. സാംസ്‌ക്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

വിവിധ ദിവസങ്ങളിലായി വ്യത്യസ്ത മത രാഷ്ട്രീയ പ്രമുഖർ പങ്കെടുത്ത ചടങ്ങുകൾക്കൊടുവിലാണ് ട്രസ്റ്റ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. മലബാറിൽ ശ്രീനാരായണ പ്രസ്ഥാനത്തെ ഊട്ടിയുറപ്പിച്ചുകൊണ്ട് ശ്രീനാരായണ സന്ദേശങ്ങളുടെ അന്തസത്ത ഉൾക്കൊണ്ട് ആലംബഹീനരായ ജനവിഭാഗങ്ങക്ക് പ്രയോജനം ചെയ്യുന്ന രീതിയിൽ ശിവഗിരി ശ്രീനാരായണ സന്യാസ പാരമ്പര്യത്തിൽപെട്ട സ്വാമി ജ്ഞാനതീർത്ഥയുടെ മേൽനോട്ടത്തിലാവും ട്രസ്റ്റ് പ്രവർത്തിക്കുക.

Related Articles

Leave a Reply

Back to top button