Kodiyathur
കഴുത്തൂട്ടിപുറായ ഗവ: എൽ.പി സ്‌കൂളിൽ ഈദാഘോഷം സംഘടിപ്പിച്ചു

കൊടിയത്തൂർ: കഴുത്തൂട്ടിപുറായ ഗവ: എൽ.പി സ്കൂളിൽ ഈദാഘോഷ പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു. രക്ഷിതാക്കൾക്കും കുട്ടികൾക്കും അധ്യാപികമാർക്കും മെഹന്തിയിടൽ മത്സരം, മധുരപ്പലഹാര വിതരണം, കഥ പതിപ്പ്, ക്വിസ് മത്സരം, പാവപ്പെട്ടവർക്ക് കാരുണ്യം, ആശംസ കാർഡ് നിർമാണം, ഒപ്പന എന്നിവ നടന്നു.
പി.ടി.എ പ്രസിഡന്റ് എ.കെ റാഫി പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ടി.കെ ജുമാൻ ലഹരി വിരുദ്ധ സന്ദേശം നൽകി. സീനിയർ അസി. സി അബ്ദുൽ കരീം അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.ആർ.ജി കൺവീനർ സമീറ കക്കോടി, റാഹില ചെറുവാടി, കെ സാറ, ഹഫ്സത്ത് കെ, സ്റ്റാഫ് സെക്രട്ടറി ഫരീദ പൊക്കുന്ന്, റസിയ കമ്പളത്ത് തുടങ്ങിയവർ സംസാരിച്ചു.