Kodanchery
മണിപ്പൂരിലെ ക്രൈസ്തവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോടഞ്ചേരി അങ്ങാടിയിൽ പ്രാർത്ഥനാ യജ്ഞം നടത്തി

കോടഞ്ചേരി: കോടഞ്ചേരി സബ്സോൺ കെരിഗ്മ സ്ട്രീറ്റ് മിനിസ്റ്ററിയുടെ നേതൃത്വത്തിൽ മണിപ്പൂരിലെ പീഡിത ക്രൈസ്തവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കോടഞ്ചേരി അങ്ങാടിയിൽ പ്രാർത്ഥനാ യജ്ഞം നടത്തി. കോടഞ്ചേരി സെൻറ് മേരീസ് ഫൊറോന വികാരി ഫാ.കുര്യാക്കോസ് ഐകുളമ്പിൽ അധ്യക്ഷത വഹിച്ച പ്രാർത്ഥന യജ്ഞത്തിന് കെരിഗ്മ സോണൽ ആനിമേറ്ററും തലയാട് പള്ളി വികാരിയുമായ ഫാ.സായി പാറൻകുളങ്ങര ഉദ്ഘാടനം നിർവഹിച്ചു.
കെരിഗ്മ സോണൽ സെക്രട്ടറി രാജു മംഗലശ്ശേരി, പുലിക്കയം ഇമ്മാനുവൽ മാർത്തോമാ പള്ളി വികാരി ഫാ.സജി ചാക്കോ, സെബാസ്റ്റ്യൻ വാമറ്റത്തിൽ, സിസ്റ്റർ അനില ജോർജ്, ബാബു മേന്മന, അലക്സാണ്ടർ പ്ലാൻപറമ്പിൽ, ആന്റണി ചൂരപ്പൊയ്കയിൽ, ഭാരതി മരിയ, തങ്കമ്മ ചെമ്പകടവ്, സിബി തൂങ്കുഴി, അലക്സ് മണിയങ്കരി തുടങ്ങിയവർ സംസാരിച്ചു.







