Mukkam

മുക്കം പെരുമ്പടപ്പിൽ മിനിലോറി മറിഞ്ഞ് അപകടം

മുക്കം: പെരുമ്പടപ്പിൽ മിനിലോറി മറിഞ്ഞ് അപകടം. എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിലെ മുക്കം പെരുമ്പടപ്പിന് സമീപം ഫർണിച്ചർ കയറ്റി വന്ന മിനി ലോറി റോഡിലേക്ക് മറിഞ്ഞാണ് അപകടം. അരീക്കോട് നിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.

വാഹനം മറിഞ്ഞതിനെ തുടർന്ന് സംസ്ഥാനപാതയിൽ ഭാഗികമായ ഗതാഗതം തടസ്സം നേരിട്ടു. ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. മുക്കം ഫയർ ഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button