Kodanchery
വേനപ്പാറ ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂളിൽ മൈലാഞ്ചി ആഘോഷം നടത്തി
കോടഞ്ചേരി: വേനപ്പാറ ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂളിൽ മൈലാഞ്ചിയണിയൽ ആഘോഷം സംഘടിപ്പിച്ചു. സ്‌കൂൾ പ്രിൻസിപ്പാൾ ലീന വർഗീസിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥികളും അധ്യാപകരും പങ്കു ചേർന്നു. പെരുന്നാളിന്റെ ഉത്സാഹവും ആവേശവും നിറച്ച ആഘോഷങ്ങളുടെ ഭാഗമായി നിരവധി വിദ്യാർഥികൾ കൈകളിൽ മൈലാഞ്ചി അണിഞ്ഞു.