Mukkam
പെൺകുട്ടികൾക്ക് കോഡിങ് മത്സരവുമായി എൻ.ഐ.ടി

മുക്കം: കാലിക്കറ്റ് എൻ.ഐ.ടിയിലെ സെന്റർ ഫോർ വിമൻ വെൽഫെയർ ആൻഡ് സോഷ്യൽ എംപവർമെന്റ് (സി.ഡബ്ല്യു.എസ്.ഇ) സ്കൂൾ – കോളേജ് വിദ്യാർഥിനികൾക്കായി ദേശീയതല കോഡിങ് മത്സരം സംഘടിപ്പിക്കുന്നു.
നാഷണൽ വുമൺ കോഡിങ് കോംപറ്റീഷൻ ഫോർ ഒാൺട്രപ്രണേർഷിപ്പ് വിത്ത് എസ്.ഡി.ജിസ് എന്ന പേരിലാണ് മത്സരം. ഇന്ത്യയുടെ ജി 20 അധ്യക്ഷസ്ഥാനവും ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമാണ് മത്സരത്തിന്റെ പ്രമേയം. ബുധനാഴ്ച ആരംഭിച്ച മത്സരം ജൂലായ് 31 വരെയുണ്ടാകും. https://cwse.nitc.ac.in/ എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് മത്സരത്തിൽ പങ്കെടുക്കാം.