Kodiyathur
തിരുവമ്പാടി മണ്ഡലം കെ.എം.സി.സി അംഗങ്ങൾ സി.എച്ച് സെൻറർ സന്ദർശനം നടത്തി

കൊടിയത്തൂർ: ഖത്തർ കെ.എം.സി.സി തിരുവമ്പാടി മണ്ഡലം പ്രവർത്തകർ ചൂലൂർ സി.എച്ച് സെൻറർ സന്ദർശനം നടത്തി. രോഗികൾക്കായി സെൻറർ നടത്തിവരുന്ന സേവനപ്രവർത്തനങ്ങൾ നേരിൽക്കാണാനും പിന്തുണ അറിയിക്കാനുമാണ് സന്ദർശനം നടത്തിയത്.
സി.എച്ച് സെന്റർ ചെയർമാനും ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിൽ പ്രവർത്തകർക്ക് സ്വീകരണം നൽകി. ജനറൽ സെക്രട്ടറി കെ.എ ഖാദർ, കെ.പി.യു അലി, കെ.എം.സി.സി തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ഇ.എ നാസർ, പി.എം മുജീബുറഹ്മാൻ, ഇ.കെ മായിൻ, ടി.ടി അബ്ദുറഹ്മാൻ, അക്ബർ പൂളപ്പൊയിൽ, അനീസ് കലങ്ങോട്ട്, കാദർ മഠത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി.