ഗതാഗതം ദുഷ്കരമായി തുരുത്തേൽ-വട്ടപ്പലം റോഡ്

തിരുവമ്പാടി: ജൽ ജീവൻ മിഷൻ പദ്ധതിയക്കായി വെട്ടിക്കീറിയ റോഡ് രണ്ടാഴ്ചയായിട്ടും ഗതാഗതയോഗ്യമാക്കിയില്ലെന്ന് പരാതി. ഗ്രാമപ്പഞ്ചാത്തിലെ പുന്നക്കൽ തുരുത്തേൽ-വട്ടപ്പലം റോഡാണ് പ്രവർത്തിയെ തുടർന്ന് ചെളിക്കുളമായി മാറിയത്. 900 മീറ്റർ ദൈർഘ്യമുള്ള റോഡിന്റെ 200 മീറ്റർ ഭാഗം പൈപ്പിടുന്നതിനായി പൊളിക്കുകയും ഇത് മണ്ണിട്ട് മൂടിയെങ്കിലും മതിയായ അളവിൽ അസംസ്കൃത വസ്തുക്കൾ ഉപയോഗിക്കാഞ്ഞതിനാൽ തുടർച്ചയായ മഴയിൽ റോഡാകെ ചെളിക്കുളമായി മാറുകയുമാണുണ്ടായത്.
വാഹനഗതാഗതവും കാൽനടയാത്രയും ദുസ്സഹമായ റോഡിൽ ക്വാറി അവശിഷ്ടങ്ങൾ നിറച്ചെങ്കിലും റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ജൽ ജീവൻ മിഷൻ അധികൃർ കൂട്ടായിക്കില്ലെന്ന് പരിസരവാസികൾ പറയുന്നു. ഗ്രാമപ്പഞ്ചായത്ത് അധികൃതരും അലംഭാവം കാണിക്കുന്നതായി ആക്ഷേപമുണ്ട്. ഗ്രാമപ്പഞ്ചായത്ത് അധീനതയിലുള്ള റോഡ് കാലങ്ങളായി സോളിങ്ങോ ടാറിങ്ങോ ചെയ്യാതെ അവഗണിക്കപ്പെട്ടു കിടക്കുകയാണ്.