Thottumukkam

സി.പി.ഐ എം പന്നിക്കോട് ലോക്കൽ കമ്മിറ്റി നിർമ്മിച്ച സ്‌നേഹവീടിന്റെ താക്കോൽ കൈമാറി

തോട്ടുമുക്കം: സി.പി.ഐ എം പന്നിക്കോട് ലോക്കൽ കമ്മിറ്റി നിർമ്മിച്ചു നൽകിയ വീട് കൈമാറി. തോട്ടുമുക്കം മാടാമ്പി സതീശനും കുടുംബത്തിനുമായി നിർമ്മിച്ച സ്നേഹ വീടിൻ്റെ താക്കോൽദാനം സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം ജോർജ് എം തോമസ് നിർവ്വഹിച്ചു . സി.പി.ഐ.എം 22ാം പാർടി കോൺഗ്രസിന്റെ ഭാഗമായി നടന്ന സംസ്ഥാന സമ്മേളനം സംസ്ഥാനത്ത് രണ്ടായിരം നിർധന കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകാൻ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായാണ് പന്നിക്കോട് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ വീട് നിർമിച്ചു നൽകിയത്. തിരുവമ്പാടി ഏരിയയിൽ 12ഓളം വീടുകളാണ് നിർമ്മിക്കുന്നത്.

വീടിന് അർഹരായവരെ പാർട്ടി നോക്കിയല്ല തീരുമാനിക്കുന്നതെന്നും അതാത് പ്രദേശങ്ങളിൽ ഏറ്റവും അർഹരായവരെ കണ്ടെത്തിയാണ് വീടുകൾ നിർമ്മിച്ചു നൽകുന്നതെന്നും ജോർജ് എം തോമസ് പറഞ്ഞു. ഒരു കാര്യം പറഞ്ഞാൽ അത് നടപ്പാക്കുന്ന പാർട്ടിയാണ് സിപിഐ എം എന്നും കോൺഗ്രസ് പ്രഖ്യാപിച്ച വീടുകൾ പോലെയാവില്ല സി.പി.എം പ്രഖ്യാപിച്ച വീടുകളെന്നും അദ്ധേഹം പറഞ്ഞു.

ചടങ്ങിൽ ജോണി എടശ്ശേരി അധ്യക്ഷനായി. സി പി ഐ എം ഏരിയ സെക്രട്ടറിടി.വിശ്വനാഥൻ,സി ഹരീഷ്, എം. കുഞ്ഞിപ്പ,സന്തോഷ്‌ സെബാസ്റ്റ്യൻ,ബിനോയ്‌ ടി ലൂക്കോസ് ,കെ.എച്ച് വിജയൻ ​എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Back to top button