Kodanchery
തുഷാരഗിരി മഞ്ഞുമല റോഡിലെ കാട് വെട്ടി വൃത്തിയാക്കി

കോടഞ്ചേരി :തുഷാരഗിരി മഞ്ഞുമല റോഡിൽ കാൽനട യാത്രക്കാർക്കും, വാഹനങ്ങൾക്കും യാത്ര ചെയ്യുവാൻ ബുദ്ധിമുട്ടായി റോഡിന്റെ ഇരുഭാഗത്തും കാടുപിടിച്ച നിലയിൽ ആയിരുന്നു. പ്രദേശവാസികളായ ഒരു കൂട്ടം ആളുകൾ ചേർന്ന് റോഡിന്റെ ഇരുഭാഗത്തേയും കാട് വെട്ടി വൃത്തിയാക്കി.
ജോസ് കാരൂപ്പാറ, ബിജു ചാക്കുംമൂട്ടിൽ, ബേബി കരിമ്പീച്ചി. ഷിനു കെ ദേവസ്യ കരിക്കുന്നേൽ, മനോജ് മഠത്തിനാൽ, സോമൻ ഒഴുകയിൽ എന്നിവർ നേതൃത്വം നൽകി.







