Kodanchery

കോടഞ്ചേരി ഗവ: ആശുപത്രി കോമ്പൗണ്ടിൽ പ്ലാവ് കടപുഴകി വീണു

കോടഞ്ചേരി: ഗവൺമെന്റ് ആശുപത്രി കോമ്പൗണ്ടിൽ പ്ലാവ് കടപുഴകി വീണതിനെ തുടർന്ന് വൈദ്യുതി കണക്ഷൻ തകരാറിലായി. കെട്ടിടത്തിന് നാശനഷ്ടങ്ങൾ ഒന്നും സംഭവിച്ചില്ല. വൈകുന്നേരമായതിനാൽ തന്നെ കോമ്പൗണ്ടിൽ ആളുകൾ ഉണ്ടായിരുന്നില്ല.

കോമ്പൗണ്ടിനുള്ളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന ശേഷിക്കുന്ന മരങ്ങളും എത്രയും വേഗം മുറിച്ചു മാറ്റുന്നതിന് വേണ്ട നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button