Mukkam

ഇരവഞ്ഞിപ്പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതായ ആളെ കണ്ടെത്താനായില്ല

മുക്കം : ഇരവഞ്ഞിപ്പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതായ ആളെ രാപ്പകൽ മൂന്നു ദിവസം തിരഞ്ഞിട്ടും കണ്ടെത്താനായില്ല. കൊടിയത്തൂർ കാരക്കുറ്റി സി.കെ ഉസ്സൻകുട്ടിയെ (65) ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഇരവഞ്ഞിപ്പുഴയിൽ തെയ്യത്തും കടവിൽ ഒഴുക്കിൽ പെട്ട് കാണാതായത്. എൻ.ഡി.ആർ.എഫ്, ഫയർഫോഴ്സ് വിദഗ്ദ സംഘങ്ങൾ എന്നിവർക്കൊപ്പം നിരവധി സന്നദ്ധ പ്രവർത്തകരും നാട്ടുകാരും അയൽ പ്രദേശത്തുകാരും തിരച്ചിലിൽ പങ്കെടുത്തു. സംഭവം നടന്ന സമയം മുതൽ ആരംഭിച്ച തിരച്ചിൽ തുടരുകയാണ്.

കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, മുക്കം ഫയർസ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂർ, കൊടിയത്തൂർ വില്ലേജ് ഓഫീസർ ഷിജു, വീരേന്ദർ , കുൽദീപ് യാദവ്, വൈശാഖ് കെ ദാസ് (എൻ.ഡി. ആർ. എഫ് ) പഞ്ചായത്ത് മെമ്പർമാരായ ടി.കെ.അബൂബക്കർ ,ആയിഷ ചേലപ്പുറത്ത്, കൗൺസിലർ ഗഫൂർ മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ ഔദ്യോഗിക സംഘങ്ങൾക്കുപുറമെ സമീപ പ്രദേശങ്ങളിലെയും മലപ്പുറം ജില്ലയിൽനിന്നുൾപ്പടെ എൻ്റെ മുക്കം, നെല്ലിക്കാപറമ്പ് സന്നദ്ധസേന തുടങ്ങി വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകരും സമീപവാസികളും നാട്ടുകാരുമായി നൂറുകണക്കിനാളുകളാണ് രാപ്പകൽ ഭേദമെന്യേ ബോട്ടുകൾ ഉപയോഗിച്ചും മറ്റുമായി തിരച്ചിൽ നടത്തിവരുന്നു.

രാത്രി പുതിയോട്ടിൽ കടവ്, ഇടവഴിക്കടവ്, തുടങ്ങിയ പാലങ്ങളിൽ പ്രത്യേക വെളിച്ചസംവിധാനങ്ങൾ ഒരുക്കിയാണ് നാട്ടുകാർ പുലർച്ചവരെ നിരീക്ഷിക്കുന്നത്. കോഴിക്കോട് തഹസിൽദാർ പ്രേംലാൽ, അസി.തഹസിൽദാർ അശോകൻ എന്നിവർ ഇന്നലെ സ്ഥലം സന്ദർശിക്കുകയും കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, മുക്കം ഫയർസ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂർ, കൊടിയത്തൂർ വില്ലേജ് ഓഫീസർ ഷിജു, വൈശാഖ് കെ ദാസ് (എൻ.ഡി. ആർ. എഫ് ) സി.പി. ചെറിയ മുഹമ്മദ് എന്നിവരുമായി തിരച്ചിലിന്റെ പുരോഗതി വിലയിരുത്തുകയുണ്ടായി.

Related Articles

Leave a Reply

Back to top button