Kodanchery

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഡ്രൈ ഡേ ആചരണം; ആരോഗ്യ സന്ദേശ യാത്ര നടത്തി

കോടഞ്ചേരി: ഡെങ്കിപ്പനി അടക്കമുള്ള വിവിധ സാങ്ക്രമിക രോഗങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഗ്രാമപഞ്ചായത്തിലെ 21 വാർഡുകളിലും ശനി, ഞായർ ദിവസങ്ങളിൽ നടത്തുന്ന ഡ്രൈ ഡേ ആചരണത്തിന്റെ ഭാഗമായി ആരോഗ്യ സന്ദേശ യാത്ര നടത്തി.

റബ്ബർ തോട്ടങ്ങളിലെ ചിരട്ടകൾ, കൊക്കോ തോട്ടങ്ങളിലെ തൊണ്ടുകൾ, അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യങ്ങൾ, പ്ലാസ്റ്റിക് കുപ്പികൾ എന്നിവയുടെ സാധ്യതകളെ ഇല്ലായ്മ ചെയ്യുവാനും പരിസ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായുള്ള പൊതുജന അവബോധം സൃഷ്ടിക്കുന്നതിനായി നടത്തുന്ന ആരോഗ്യ സന്ദേശ യാത്ര കണ്ണോത്ത് അങ്ങാടിയിൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളിയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു.

കുടുംബാരോഗ്യ കേന്ദ്രം ജെ.എച്ച്.ഐമാരായ സിജോയ്, രാജേഷ് എന്നിവർ സന്ദേശ യാത്രയ്ക്ക് നേതൃത്വം നൽകി. ജെ.പി.എച്ച്.എൻ ലിജി, എം.എൽ.എസ്.പി അനു, സി.ഡി.എസ് മെമ്പർ സ്വപ്ന ജോസ്റ്റിൻ, എ.ഡി.എസ് അംഗങ്ങൾ, ആർ.ആർ.ടി പ്രവർത്തകർ തുടങ്ങിയവർ ഉറവിട നശീകരണത്തിനും ഗൃഹ സന്ദർശനത്തിനും ആരോഗ്യ ബോധവൽക്കരണത്തിനും വിവിധ സ്ക്വാർഡുകൾ ആയി തിരിഞ്ഞ് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button