Koodaranji

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഉന്നത വിജയികളെ അനുമോദിച്ചു

കൂടരഞ്ഞി: എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരിക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ ഗ്രാമപഞ്ചായത്ത് പരിധിയിലെ വിദ്യാർത്ഥികളെ ഗ്രാമപഞ്ചയത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ ലിന്റോ ജോസഫ് അനുമോദന പരിപാടി ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എസ് രവീന്ദ്രൻ, സ്ഥിരം സമിതി അധ്യക്ഷ റോസ്‌ലി ജോസ്, ബോബി ഷിബു, എൽസമ്മ ജോർജ്, ജെറീന റോയ്, സീന ബിജു, ബിന്ദു ജയൻ, ജോണി വാളിപ്ലക്കൽ, മോളി തോമസ്, ബഷീർ, മുഹമ്മദ്‌ പി.എം തുടങ്ങിയവർ സംസാരിച്ചു. ഈ വർഷത്തെ മികച്ച ഫുട്ബാൾ റഫറിയായി തെരെഞ്ഞെടുക്കപ്പെട്ട മെൽബിൻ തോമസ് പറപ്പുള്ളിക്കുള്ള ഗ്രാമപഞ്ചായത്തിന്റെ ഉപഹാരവും ചടങ്ങിൽ കൈമാറി.

Related Articles

Leave a Reply

Back to top button