Kodiyathur

വിമാന കമ്പനികളുടെ ടിക്കറ്റ് കൊള്ള അവസാനിപ്പിക്കണം; വെല്‍ഫെയര്‍ പാര്‍ട്ടി പ്രവാസി സംഗമം

കൊടിയത്തൂര്‍: വിമാന കമ്പനികളുടെ ടിക്കറ്റ് കൊള്ള അവസാനിപ്പിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ‍പ്രവാസി സംഗമം ആവശ്യപ്പെട്ടു. നാട്ടില്‍ അവധിക്കെത്തിയ കൊടിയത്തൂര്‍ പഞ്ചായത്തിലെ പ്രവാസി ഫോറം പ്രവര്‍ത്തര്‍ പങ്കെടുത്ത സംഗമം പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് ശംസുദ്ദിന്‍ ചെറുവാടി ഉദ്ഘാടനം ചെയ്തു.

അവധിക്കാലത്ത് വിമാനക്കമ്പനികള്‍ നടത്തുന്ന ടിക്കറ്റ് കൊള്ള അവസാനിപ്പിച്ച് പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഖത്തര്‍ പ്രവാസി ഫോറം പ്രതിനിധി കാവില്‍ അബ്ദുറഹിമാന്‍ പ്രമേയം അവതരിപ്പിച്ചു. കുതിച്ചുയരുന്ന ഗള്‍ഫ് വിമാന ടിക്കറ്റ് നിരക്ക് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ഇടപെട്ട് കുറക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ടിക്കറ്റ് ചാര്‍ജ്ജ് നിര്‍ണ്ണയാധികാരം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button