Kodiyathur
ട്രാൻസ്ഫോമർ ഉദ്ഘാടനം ചെയ്തു

കൊടിയത്തൂർ: കേരള സർക്കാർ വൈദ്യുതി വകുപ്പ് നടപ്പിലാക്കി വരുന്ന ദ്യുതി പദ്ധതിയിൽ ഉൾപ്പെടുത്തി ചാലക്കൽ ഭാഗത്തെ വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി കെ.എസ്.ഇ.ബി പന്നിക്കോട് സെക്ഷൻ സ്ഥാപിച്ച ട്രാൻസ്ഫോമർ അസിസ്റ്റന്റ് എഞ്ചിനീയർ പി സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു.
പന്നിക്കോട് സെക്ഷൻ പരിധിയിൽ ലിന്റോ ജോസഫ് എം.എൽ.എയുടെ നിർദേശ പ്രകാരം 1,18,67,568 രൂപയുടെ പ്രവൃത്തികളാണ് നടപ്പിലാക്കി വരുന്നത്. ഇതിന്റെ ഭാഗമായി കണക്കഞ്ചേരി-ചാലക്കൽ ഭാഗത്തേക്കുള്ള ദ്രവീകരിച്ച പോസ്റ്റുകളും വൈദ്യുത ലൈനുകളും മാറ്റുന്ന പ്രവൃത്തിയും വെസ്റ്റ് കൊടിയത്തൂരിൽ നിന്നും സൗത്തിലേക്കുള്ള 11 കെ.വി ലൈൻ ബന്ധിപ്പിക്കുന്ന പ്രവൃത്തിയും നടന്നു. പദ്ധതി പൂർത്തീകരിച്ച കെ.എസ്.ഇ.ബി ഉദ്യോഗസ്‌ഥരേയും നേതൃത്വം നൽകിയ അസ്സിസ്റ്റന്റ് എഞ്ചിനീയറേയും പ്രദേശവാസികൾ അനുമോദിച്ചു.