Thiruvambady

മണിപ്പൂർ വംശീയ ഉന്മൂലനത്തിനെതിരെ മുസ്ലിം ലീഗ് പ്രതിഷേധ സംഗമം നാളെ തിരുവമ്പാടിയിൽ

തിരുവമ്പാടി: മണിപ്പൂരിൽ ഫാഷിസ്റ്റുകൾ നടത്തുന്ന വംശീയ ഉന്മൂലനത്തിനെതിരെ മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമം നാളെ തിരുവമ്പാടിയിൽ നടക്കും. രണ്ടുമാസത്തോളമായി മണിപ്പൂരിൽ നടക്കുന്ന കലാപത്തെ അടിച്ചമർത്തുന്നതിന് വേണ്ടി കേന്ദ്ര ഗവൺമെൻ്റും സംസ്ഥാന ഗവൺമെൻ്റു് യാതൊന്നും ചെയ്യാതെ ഒരു വിഭാഗത്തെ സമ്പൂർണ്ണമായി ഉന്മൂലനം ചെയ്യാനുള്ള സൗകര്യമൊരുക്കി നല്കുന്നതിനെതിരെ ജനകീയ പ്രതിരോധം ഉയർത്തുക എന്ന ലക്ഷ്യവുമായാണ് തിരുവമ്പാടിയിൽ മുസ്ലിം ലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നത്.

നാളെ 4 മണിക്ക് തിരുവമ്പാടി ബസ്റ്റാൻഡിൽ നടക്കുന്ന പ്രതിഷേധ സംഗമം മുസ്ലിംലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്, എ.കെ.സി.സി താമരശ്ശേരി രൂപതാ പ്രസിഡന്റ് ഡോ.ചാക്കോ കാളംപറമ്പിൽ, ജില്ലാ ലീഗ് സെക്രട്ടറി വി.കെ ഹുസൈൻകുട്ടി, പ്രമുഖ നേതാക്കൾ, സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.

Related Articles

Leave a Reply

Back to top button