Mukkam

നീലേശ്വരം ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ വായനാപക്ഷാചരണ സമാപനവും ക്ലബ്ബുകളുടെ ഉദ്ഘാടനവും നിർവഹിച്ചു

മുക്കം: ശതാബ്ദി ആഘോഷിക്കുന്ന നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വായന പക്ഷാചരണത്തിന്റെ സമാപനവും സ്കൂളിലെ ക്ലബ്ബുകളുടെ ഉദ്ഘാടനവും അധ്യാപകനും സിനിമ സംവിധായകനും നടനുമായ ബന്ന ചേന്ദമംഗലൂർ നിർവഹിച്ചു. വിദ്യാരംഗം പുറത്തിറക്കുന്ന പതിപ്പ് ‘സ്വരലയ’ വാർഡ് കൗൺസിലർ യാസർ എം.കെ പ്രകാശനം ചെയ്തു.

പി.ടി.എ പ്രസിഡന്റ് അബ്ദുൽസലാം മുണ്ടോളി അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രധാനാധ്യാപിക കെ.വി ഉഷ, എം.ഐ പവിത്രമണി, ടി അബ്ദുൾ നാസർ, ആശാദേവി സി.ജി, ഷീജ എം.എൽ, എം.കെ ഹസീല, രവീന്ദ്രൻ കെ.ജി, ജെസ്‌ലി, ശ്രീനന്ദ, ബിന്ദു ബാസ്റ്റിൻ, ഷീജ പി.കെ, വിദ്യാരംഗം കൺവീനർ മാളു പി.കെ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button