Koodaranji

പൂവാറൻതോട് കല്ലംപുല്ല് തമ്പുരാൻകൊല്ലി റോഡിലെ കലുങ്ക് ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞി: ജില്ലാ പഞ്ചായത്ത് 21 ലക്ഷം രൂപ ചിലവഴിച്ച് പ്രവർത്തി പൂർത്തീകരിച്ച കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് കല്ലംപുല്ല് തമ്പുരാൻകൊല്ലി റോഡിലെ കലുങ്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബോസ് ജേക്കബ് ആധ്യക്ഷത വഹിച്ച ചടങ്ങിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ വി.പി ജമീല, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി സുരേന്ദ്രൻ, വാർഡ് മെമ്പർ എൽസമ്മ ജോർജ്, വാർഡ് മെമ്പർ ബോബി ഷിബു, എ.ഇ രാജേഷ്, ജോളി തെക്കേക്കര, മാത്യു, ഉഷ, ബിന്ദു തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button