Thiruvambady

നവീകരിച്ച തിരുവമ്പാടി ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് നാളെ ഉദ്ഘാടനം ചെയ്യും

തിരുവമ്പാടി: നവീകരിച്ച തിരുവമ്പാടി ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന്റെ ഉദ്ഘാടനം നാളെ രാവിലെ 9:30ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിന്റെ അധ്യക്ഷതയിൽ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് നിർവ്വഹിക്കും.

തിരുവമ്പാടി ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ പ്രസിഡന്റ് വിജു എസ്.ഡി, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, കൊടുവള്ളി ജോയിന്റ് ആർ.ടി.ഓ ഇൻചാർജ് അജിൽ കുമാർ, ജോളി ജോസഫ്, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

Related Articles

Leave a Reply

Back to top button