മുൻ എം.എൽ.എ ജോർജ് എം തോമസിനെതിരെ പോലീസ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവമ്പാടിയിൽ യു.ഡി.എഫ് പ്രകടനവും സമ്മേളനവും നടത്തി

തിരുവമ്പാടി: തിരുവമ്പാടി നിയോജകമണ്ഡലം മുൻ എം.എൽ.എയും സി.പി.എം നേതാവുമായ ജോർജ് എം തോമസിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിന് പാർട്ടി നിയോഗിച്ച അന്വേഷണ കമ്മീഷൻ കുറ്റക്കാരനെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ജോർജ് എം തോമസിന്റെ പേരിൽ അന്വേഷണം നടത്തി പോലീസ് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തിരുവമ്പാടി പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ പ്രകടനവും സമ്മേളനവും നടത്തി.
ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ടി.ജെ കുര്യാച്ചന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടോമി കൊന്നക്കൽ, ബാബു കളത്തൂർ, മുഹമ്മദ് വട്ടപറമ്പിൽ, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കോയ പുതുവയലിൽ, ഷൗക്കത്തലി കൊല്ലളത്തിൽ, ടി.എൻ സുരേഷ്, ബിന്ദു ജോൺസൻ, ഷൈനി ബെന്നി, ബിജു എണ്ണാർമണ്ണിൽ, ഷിജു ചെമ്പനാനി, ജിതിൻ പല്ലാട്ട്, ഹനീഫ ആച്ചപ്പറമ്പിൽ, മനോജ് വാഴേപറമ്പിൽ, അമൽ നെടുങ്കല്ലേൽ, ലിബിൻ അമ്പാട്ട്, ജൗഹർ പുളിയക്കോട്, നിഷാദ് ഭാസ്കർ, സുഹൈൽ തുടങ്ങിയവർ സംസാരിച്ചു.







