Kodanchery

നെല്ലിപ്പൊയിൽ സെന്റ് തോമസ് എൽ.പി സ്കൂളിൽ ജാഗ്രത സമിതി രൂപീകരിച്ചു

കോടഞ്ചേരി: നെല്ലിപ്പൊയിൽ സെന്റ് തോമസ് എൽ.പി സ്കൂളിൽ ജാഗ്രത സമിതി രൂപികരിച്ചു. പി.ടി.എ പ്രസിഡന്റ് ജിനേഷ് കുര്യന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കോടഞ്ചേരി സബ് ഇൻസ്പെക്ടർ സലീം മുട്ടത്ത് സമിതി ഉദ്ഘാടനം ചെയ്തു.

പരിപാടിയുടെ ഭാഗമായി കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ബോധവൽക്കരണ സെമിനാർ നടത്തി. ജനമൈത്രി ഓഫീസർ റഫീഖ് മുഖ്യസന്ദേശം നൽകി. സ്കൂൾ പ്രധാന അധ്യാപിക വി.എസ് നിർമ്മല, അധ്യാപക പ്രതിനിധികളായ ലാബി ജോർജ്ജ് ജോൺ, കെ.ഇ ഹെവലീന തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button