Mukkam
മുക്കം നഗരസഭയിൽ ഡ്രോൺ സർവേയ്ക്ക് തുടക്കമായി

മുക്കം: നഗരസഭയിലെ വികസനപ്രവർത്തനങ്ങൾ വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ വേഗതയോടെയും കൃത്യതയോടെയും നടപ്പാക്കുന്നതിനായി ‘ദൃഷ്ടി’ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായുള്ള ഡ്രോൺ സർവേ നഗരസഭ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ എം.വി രജനി അധ്യക്ഷത വഹിച്ചു. സർക്കാർ അക്രെഡിറ്റഡ് ഏജൻസിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കാണ് പദ്ധതിയുടെ ചുമതല.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ സത്യനാരായണൻ, കൗൺസിലർമാരായ കെ.എം വസന്തകുമാരി, സി വസന്തകുമാരി, പ്രിൻസ് തുടങ്ങിയവർ സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി ഡ്രോൺ സർവേ, ഡി.ജി.പി.എസ് സർവേ, പൊതു ആസ്തി സർവേ എന്നിവ നടത്തും. ജി.ഐ.എസ് എനേബിൽഡ് ഡോർ ടു ഡോർ സർവേയിലൂടെ വിവിധ ക്ഷേമ, വികസന പദ്ധതികൾക്ക് ആവശ്യമായ സമഗ്രമായ വിവരശേഖരണം നടത്തും.