Kodanchery
വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ ജാഗ്രത സമിതി രൂപീകരിച്ചു

കോടഞ്ചേരി: വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ ജാഗ്രത സമിതി രൂപീകരിച്ചു. ഹയർ സെക്കന്ററി അധ്യാപകനായ ജിൻസ് ജോസ്, ഹൈസ്കൂൾ ജാഗ്രത സമിതി കോ ഓർഡിനേറ്ററും അധ്യാപികയുമായ സി.നവീന എസ്.ഐ.സി എന്നിവർ ജാഗ്രത സമിതിയുടെ വിവിധങ്ങളായ പ്രവർത്തന മേഖലകൾ വിശദീകരിച്ചു.
ഗ്രാമപഞ്ചായത്ത് മെമ്പർ, എക്സൈസ് ഓഫീസർ, പി.ടി.എ, എക്സിക്യൂട്ടീവ് അംഗങ്ങൾ, രക്ഷിതാക്കൾ, വേളങ്കോട് അങ്ങാടിയിലെ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികൾ, ബസ്, ടാക്സി, ഓട്ടോ ഡ്രൈവർമാർ, സമീപവാസികൾ, വിദ്യാർത്ഥി പ്രതിനിധികൾ, അധ്യാപകർ തുടങ്ങി 30ഓളം പേർ സമിതി മീറ്റിങ്ങിൽ പങ്കെടുത്തു.






