Thiruvambady

സ്വത്ത് തർക്കം; തിരുവമ്പാടിയിൽ യുവതിക്കും മാതാവിനും മർദ്ദനം

തിരുവമ്പാടി: കുടുംബസ്വത്തിനെചൊല്ലിയുള്ള തർക്കത്തിൽ യുവതിക്കും മാതാവിനും മർദ്ദനം. തിരുവമ്പാടി യു.സി മുക്ക് കോണമണ്ണിൽ സൈനബ(67), സലീന(45) എന്നിവരെയാണ് തർക്കത്തെത്തുടർന്ന് സഹോദരങ്ങൾ മർദിച്ചത്. പരിക്കേറ്റ ഇരുവരെയും മുക്കം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡിസംബർ 24ന് രാവിലെ 11 മണിയോടെ വീട്ടിലെത്തിയ സലീനയുടെ സഹോദരന്മാരായ നാസർ, ഷിഹാബ് എന്നിവർ ചേർന്നാണ് ഇരുവരെയും മർദിച്ചത്. വിഷയത്തിൽ ലഭിച്ച സലീനയുടെ പരാതിയിന്മേൽ അന്വേഷണം ആരംഭിച്ചതായും സഹോദരന്മാർക്കെതിരെ കേസെടുക്കുമെന്നും തിരുവമ്പാടി പോലീസ് അറിയിച്ചു.

സലീനയുടെ പിതാവ് മൊയ്തീൻകുട്ടി കോവിഡ് ബാധിതനായി മരണപ്പെട്ടതിനെ തുടർന്ന് രോഗിയായ മാതാവ് സലീനയുടെ സംരക്ഷണത്തിലാണ് കഴിയുന്നത്. മറ്റ് വരുമാന മാർഗങ്ങളില്ലാത്തതിനാൽ സ്വത്ത് വിഭജനം വീട് നഷ്ടപ്പെടുത്തുമെന്ന ആശങ്കയിലാണിവർ.

Related Articles

Leave a Reply

Back to top button