Puthuppady

കൊട്ടാരക്കോത്ത് ജനകീയ സമര സംഗമം; പ്ലാൻ്റ് ജനവാസ മേഖലയിൽ നിന്നും മാറ്റി സ്ഥാപിക്കണം; ലിൻ്റോ ജോസഫ്

പുതുപ്പാടി: പുതുപ്പാടി കൊട്ടാരക്കോത്ത് അറവു മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ കഴിഞ്ഞ രണ്ടരവർഷമായി നടത്തി വരുന്ന സമരത്തിന്റെ ഭാഗമായി ഇന്ന് പ്രദേശത്തെ മുഴുവൻ ജനങ്ങളും അണിനിരന്ന ജനകീയ സമര സംഗമം നടത്തി.

കോഴിക്കോട് ജില്ലയിലെ പുതുപ്പാടി പഞ്ചായത്തിൽ പതിനാലാം വാർഡിൽ ഞാറ്റും പറമ്പിൽ പ്രദേശത്ത് കേവലം 60 സെന്റ് സ്ഥലത്ത് പ്രവർത്തനമാരംഭിക്കാൻ പോകുന്ന ഭാരത് ഓർഗാനിക് ഫെർട്ടിലൈസർ ആൻഡ് പ്രോട്ടീൻ പൗഡർ യൂണിറ്റ് എന്ന കോഴി അറവ് മാലിന്യ പ്ലാന്റ്, നിരവധി നിയമലംഘനങ്ങളിലൂടെ ട്രയൽ റൺ നടത്താനുള്ള പ്രവർത്തനാനുമതി വാങ്ങിയിട്ടുള്ളതായി ബോധ്യപ്പെട്ടതാണ്.

തികച്ചും അശാസ്ത്രീയമായി ഇത്തരത്തിൽ നിർമ്മിച്ച മുഴുവൻ മാലിന്യ പ്ലാന്റുകളിൽ നിന്നും പ്രദേശവാസികൾക്ക് വലിയ ദുർഗന്ധവും, മറ്റു പല മാരകരോഗങ്ങൾക്കും കാരണമായി കൊണ്ടിരിക്കുകയാണെന്ന് ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട സർക്കാർ ഡിപ്പാർട്ട്മെന്റുകൾക്ക് തന്നെ മനസ്സിലായിട്ടുണ്ട്. നിരവധി നിയമലംഘനങ്ങളും അശാസ്ത്രീയതയിലും നിർമ്മിച്ചിട്ടുള്ള ഈ പ്ലാന്റ് ജനവാസ മേഖലയിൽ നിന്ന് മാറ്റി സ്ഥാപിക്കും വരെ ജനകീയ സമരം തുടരാനാണ് നാട്ടുകാരുടെയും സമരസമിതിയുടെയും തീരുമാനം.

സമരസംഗമത്തെ അഭിസബോധന ചെയ്തു കൊണ്ട് തിരുവമ്പാടി എം എൽ എ ലിൻ്റോ ജോസഫ് സംസാരിച്ചു. ജനവാസ മേഖലയിൽ നിന്നും മാറ്റി സ്ഥാപിക്കണമെന്നും, ജനങ്ങളുടെ ന്യായമായ സമരത്തിനൊപ്പം അവസാനം വരെയുണ്ടാവുമെന്നും ലിൻ്റോ പറഞ്ഞു.

സമര സമിതി ഭാരവാഹികളായ ഷംസീർ പോത്താറ്റിൽ, എം.ഇ ജലീൽ, ഷാഫി വളഞ്ഞപാറ, കെ.ജി ഗീത, ചരുൺ കുമാർ, കെ ദാമോദരൻ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button