Thiruvambady

തിരുവമ്പാടിയിൽ ‘അദ്യം ആധാർ’ ആദ്യഘട്ട ക്യാമ്പ് ജൂലായ് 23ന്

തിരുവമ്പാടി: ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിലുടനീളം നടത്തുന്ന ‘ആദ്യം ആധാർ’ സമഗ്ര ആധാർ എൻറോൾമെന്റ് യജ്ഞത്തിന്റെ ആദ്യ ഘട്ട ക്യാമ്പ് നാളെ ജൂലായ് 23ന്‌ താഴെ തിരുവമ്പാടി നൂറുൽ ഇസ്ലാം മദ്രസ്സയിൽ വെച്ച് നടക്കും. ക്യാമ്പ് രാവിലെ 10 മണിയോടെ ആരംഭിക്കും. തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 9,10,12 എന്നീ വാർഡുകളെ സംയോജിപ്പിച്ചാണ്‌ വാർഡ് 12ൽ കേന്ദ്രം ഒരുക്കിയിട്ടുള്ളത്. നൂറോളം 5 വയസിനു താഴെയുള്ള കുട്ടികളുടെ എൻറോൾമെന്റ് പൂർത്തിയാക്കും. ആദ്യ ഘട്ടത്തിൽ ഇതുവരെ ആധാർ എടുത്തിട്ടില്ലാത്ത 0 മുതൽ 5 വയസ്സ് വരെയുള്ള കുട്ടികളെയാണ്‌ കേന്ദ്രീകരിക്കുന്നത്.

മുൻകൂട്ടി ആശാവർക്കർമാർ, അംഗൻവാടി വർക്കർമാർ മുഖേന രജിസ്റ്റർ ചെയ്തവർക്കാണ്‌ ക്യാമ്പുകളിൽ പ്രവേശനം. ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് നിർവഹിക്കും. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിക്കുന്ന ക്യാമ്പ് നടത്തിപ്പിന്‌ വാർഡ് മെമ്പർമാരായ മുഹമ്മദലി കെ.എം, റംല ചോലക്കൽ, അങ്കണവാടി വർക്കർമാർ, കുടുംബശ്രീ എ.ഡി എസ് വളണ്ടിയർമാർ, ആശ വർക്കർമാർ തുടങ്ങിയവർ നേതൃത്വം നൽകും. ക്യാമ്പ് ഒരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button