Pullurampara
സ്‌കൂളിൽ വായനാമുറി ഒരുക്കി പുല്ലൂരാംപാറ സെൻറ് ജോസഫ്സ് ഹൈസ്കൂൾ

പുല്ലൂരാംപാറ: ഒഴിവുസമയങ്ങളും വിശ്രമവേളകളും ഗുണപരമായി ഉപയോഗിക്കുന്നതിനായി പുല്ലൂരാംപാറ സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ പ്രത്യേക വായനാമുറി ഒരുക്കി. ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിൽ കുട്ടികളുടെ അധിക വായനയ്ക്ക് ആവശ്യമായ അഞ്ഞുറിലധികം പുസ്തകങ്ങളും പത്രങ്ങൾ മാഗസിനുകളും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങൾ എന്നിവയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
ഇംഗ്ലീഷ് പത്രം, പുസ്തകങ്ങൾ എന്നിവ വായിക്കുന്നത് ആഗോള തലത്തിലേക്ക് വിദ്യാർത്ഥികളുടെ നിലവാരത്തെ ഉയർത്തുമെന്ന് ഉദ്ഘാടകനും തിരുവമ്പാടി സക്സസ് ഗാർട്ടൻ ഡയറക്ടറുമായ ചിന്റു എം രാജു അഭിപ്രായപ്പെട്ടു. സ്കൂൾ മാനേജർ ഫാ.സെബാസ്റ്റ്യൻ പുരയിടത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ ജോളി ജോസഫ്, പി.ടി.എ പ്രസിഡന്റ് വിൽസൺ താഴത്തുപറമ്പിൽ, ബീന പോൾ, ഷിജി കോര, റെജി സെബാസ്റ്റ്യൻ, മഞ്ജുഷ ഫ്രാൻസിസ്, ആർദ്ര ദാസ് തുടങ്ങിയവർ സംസാരിച്ചു.