Koodaranji
ജനാധിപത്യ മഹിളാ അസോസിയേഷൻ കൂടരഞ്ഞി യുണിറ്റ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു
കൂടരഞ്ഞി: മണിപ്പൂർ കലാപത്തിനെതിരെയും മണിപ്പൂരിൽ സ്ത്രീകളെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ സംഭവത്തിലും പ്രതിഷേധിച്ചുകൊണ്ട് ജനാധിപത്യ മഹിളാ അസോസിയേഷൻ കൂടരഞ്ഞി യൂണിറ്റ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
സമരപരിപാടിയിൽ പങ്കെടുത്ത സ്ത്രീകളെ അഭിസംബോധന ചെയ്തുകൊണ്ട് ജനാധിപത്യ മഹിളാ അസോസിയേഷൻ വില്ലേജ് കമ്മിറ്റി പ്രസിഡന്റ് ജെറീന റോയ്, റോസിലി ജോസ്, സീന ബിജു, റീന ബേബി തുടങ്ങിയവർ സംസാരിച്ചു.