Thiruvambady
എം.പി. വീരേന്ദ്രകുമാർ ട്രസ്റ്റ് ഉച്ചഭക്ഷണം വിതരണം ചെയ്തു

തിരുവമ്പാടി : എം.പി. വീരേന്ദ്രകുമാറിന്റെ ജന്മദിനാചരണ പരിപാടികളോടനുബന്ധിച്ച് മുക്കം എം.പി. വീരേന്ദ്രകുമാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ മുത്തപ്പൻപുഴ സെയ്ന്റ് സെബാസ്റ്റ്യൻസ് എൽ.പി. സ്കൂൾ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണവും, പഠനോപകരണ കിറ്റും വിതരണം ചെയ്തു. ട്രസ്റ്റ് ചെയർമാനും, കേരള ആഗ്രോ ഇൻഡസ്ട്രീസ് ചെയർമാനുമായ വി. കുഞ്ഞാലി ഭക്ഷണ വിതരണോദ്ഘാടനം നിർവഹിച്ചു.
ട്രസ്റ്റ് ട്രഷറർ പള്ളിക്കലത്ത് അബ്ദുറഹ്മാൻ അധ്യക്ഷനായി. ആർ.ജെ.ഡി. ദേശീയ സമിതിയംഗവും, കൂടരഞ്ഞി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ പി.എം. തോമസ് പഠനോപകരണ കിറ്റ് വിതരണം ചെയ്തു. അബ്രഹാം മാനുവൽ, വിൽസൻ പുല്ലുവേലി, ടാർസൻ ജോസ് കോക്കാപ്പിള്ളി, ഗോൾഡൻ ബഷീർ, നിഷ്താർ, രാജേഷ് മൂത്തേടത്ത്, മൊയ്തീൻകുട്ടി നോർത്ത് കാരശ്ശേരി, മുസ്തഫ താവളം, പ്രധാനാധ്യാപകൻ ലൈജു തോമസ്, അഖിൽ തോമസ് എന്നിവർ സംസാരിച്ചു.






