Thiruvambady

വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ്; പ്രതീകാത്‌മക പെൻഷൻ നൽകി

പുല്ലൂരാംപാറ: വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് തിരുവമ്പാടി അസംബ്ലി നിയോജകമണ്ഡലത്തിന്റെ നേതൃത്വത്തിൽ പ്രതീകാത്‌മക പെൻഷൻ നൽകി, തിരുവമ്പാടി പഞ്ചായത്തിൽ പതിനേഴാം വാർഡിൽ താമസിക്കുന്ന കാക്കോഞ്ഞിക്കര വീട്ടിൽ കണ്ണൻകുട്ടി, മാളു ദമ്പതികൾക്കാണ് പെൻഷൻ നൽകിയത്. സംസ്ഥാന കമ്മിറ്റി അംഗം വിജോഷ് കെ ജോസ് പെൻഷൻ തുക കൈമാറി.

കോഴിക്കോട് ജില്ല എക്സിക്കൂട്ടിവ് അംഗം സുലൈമാൻ കുന്നത്ത് തിരുവമ്പാടി മണ്ഡലം പ്രസിഡന്റ്‌ സണ്ണി വി ജോസഫ്, തിരുവമ്പാടി പഞ്ചായത്ത് സെക്രട്ടറി കബീർ പുല്ലൂരാംപാറ, തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് തങ്കച്ചൻ തെക്കേക്കര, അബ്രാഹം വാമറ്റം, രാജേഷ് വാഴേപറമ്പിൽ, അബ്ദുള്ള വയിത്തല, ഷിജി പെരിയപ്പുറം, രാജു കൊട്ടാരത്തിൽ എന്നിവർ സന്നിഹിതരായിരുന്നു.

Related Articles

Leave a Reply

Back to top button