Mukkam

മലയോരമേഖലയിൽ കാട്ടുമൃഗ ശല്യം രൂക്ഷമായതോടെ ജനങ്ങൾ ദുരിതത്തിൽ

മുക്കം: മലയോരമേഖലയിൽ കാട്ടുമൃഗ ശല്യം രൂക്ഷമായതോടെ ജനങ്ങൾ
ദുരിതത്തിൽ.കാട്ടാന, കാട്ടുപന്നി, കുരങ്ങ് ഉൾപ്പെടെയുള്ള മൃഗങ്ങളുടെ ശല്യമാണ് കർഷകർക്കും മലയോര വാസികൾക്കും ദുരിതമാകുന്നത്.കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി ഗ്രാമപഞ്ചായത്തുകളിൽ ഇത്തരം മൃഗങ്ങളുടെ ശല്യം രൂക്ഷമായതോടെ നിരവധി പേരാണ് വീടും കൃഷിയിടവും ഉപേക്ഷിച്ച്പോയത്.

മൃഗങ്ങളുടെ ശല്യത്തിൽ നിന്നും ജനങ്ങളെയും കർഷകരെയും രക്ഷിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. സോളാർ ഫെൻസിങ് ഉൾപ്പെടെ സ്ഥാപിച്ച്ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന്ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ് ആവശ്യപ്പെട്ടു.

വർഷങ്ങളായുള്ള കർഷകരുടെ ഇത്തരം ആവശ്യങ്ങളോട് അധികൃതർ മുഖം തിരിക്കുകയാണ് എന്നും ഇനിയെങ്കിലും അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ആനക്കാംപൊയിൽ തേൻ പാറയിൽ വനാതിർത്തിയോട് ചേർന്ന സ്വകാര്യവ്യക്തിയുടെ കിണറിൽകാട്ടാന വീണിരുന്നു. വനപാലകരും നാട്ടുകാരും ഏറെ സാഹസപ്പെട്ടാണ് കാട്ടാനയെ കിണറിൽ നിന്ന് പുറത്തെത്തിച്ചത്

Related Articles

Leave a Reply

Back to top button