കോടഞ്ചേരിയിൽ പങ്കാളിത്താധിഷ്ഠിത ഗ്രാമ വിശകലന പഠനവും ശിൽപശാലയും നടത്തി

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ജൽ ജീവൻ മിഷൻ പ്രവർത്തനത്തിന്റെ ഭാഗമായി കോടഞ്ചേരി മരിയൻ ഓഡിറ്റോറിയത്തിൽ വച്ച് പങ്കാളിത്താധിഷ്ഠിത ഗ്രാമ വിശകലന പഠനവും ശിൽപശാലയും നടത്തി. പരിപാടി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്നാ അശോകന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയനസ് സുബൈർ, വാർഡ് മെമ്പർമാരായ ചാൾസ് തയ്യിൽ, ലിസി ചാക്കോച്ചൻ, വാസുദേവൻ ഞാറ്റുകാലായിൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ തമ്പി പറകണ്ടത്തിൽ, ഐ.എസ്.എ ഡയറക്ടർ മോഹനൻ കോട്ടൂർ തുടങ്ങിയവർ സംസാരിച്ചു. കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ ബാബുപട്ടരാട്, ഷീന, സരിമ, ഫ്രാൻസിസ് മുണ്ടാട്ടിൽ, ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.







