Pullurampara
മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധിച്ച് പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി ക്രോസ് കൺട്രി മത്സരം സംഘടിപ്പിക്കുന്നു

പുല്ലൂരാംപാറ: മലബാർ റിവർ ഫെസ്റ്റിവൽ 2023നോട് അനുബന്ധിച്ച് മലബാർ സ്പോർട്സ് അക്കാദമി പുല്ലൂരാംപാറ പ്രൈസ് മണി ക്രോസ് കൺട്രി മത്സരം സംഘടിപ്പിക്കുന്നു. ജൂലൈ 29 ശനിയാഴ്ച രാവിലെ 7 മണിക്ക് പുല്ലൂരാംപാറ മുതൽ കോടഞ്ചേരി വരെയാണ് മത്സരം നടത്തപ്പെടുന്നത്.
വനിതകൾക്കും പുരുഷൻമാർക്കും വ്യത്യസ്ത മത്സരങ്ങൾ ആയിരിക്കും നടത്തുക. താല്പര്യമുള്ള കായിക താരങ്ങൾ പുല്ലൂരംപാറ അങ്ങാടിയിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ ഫീസ് 100 രൂപ. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്;
9847116371
9446256120







