Mukkam
വ്യാപാരികൾക്ക് പലിശരഹിത വായ്പയുമായി മുക്കം അർബൻ കോ-ഓപറേറ്റീവ് ബാങ്ക്

മുക്കം: കോവിഡ് മൂലം പ്രതിസന്ധിയിലായ മുക്കത്തെ വ്യാപാരികൾക്ക് മൂന്നുമാസത്തേക്ക് പലിശരഹിത വായ്പയുമായി മുക്കം അർബൻ കോ-ഓപറേറ്റീവ് ബാങ്ക്. 10,000 രൂപയാണ് നൽകുക.
ലോക്ഡൗൺ മൂലം കടകളടച്ചതിനെ തുടർന്ന് യാതൊരു വരുമാനമാർഗവും ഇല്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്ന ചെറുകിട കച്ചവടക്കാർക്കാണ് വായ്പ നൽകുന്നത്.
വായ്പയുടെ വിതരണോദ്ഘാടനം ബാങ്കിൽ വച്ച് മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് കപ്യേടത്ത് ചന്ദ്രൻ അധ്യക്ഷനായി. ബാങ്ക് വൈസ് പ്രസിഡന്റ് റഫീഖ് മാളിക, സെക്രട്ടറി സച്ചിൻ, വ്യാപാരികളായ പി.പി. അബ്ദുൽ മജീദ് എന്നിവർ പങ്കെടുത്തു.







