Thiruvambady

ബ്ലോക്ക് പഞ്ചായത്തിൻ്റെ അനാസ്ഥയിൽ തൊണ്ടിമ്മൽ ജി.എൽ.പി സ്കൂൾ ശുചിമുറി നിർമ്മാണം പാതി വഴിയിൽ; പരാതിയുമായി സി.പി.ഐ.എം

തിരുവമ്പാടി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ഒന്നര വർഷം മുമ്പ് പണിയാരംഭിച്ച തൊണ്ടിമ്മൽ ഗവ: എൽ.പി.സ്കൂളിലെ ശുചിമുറി നിർമ്മാണം എങ്ങുമെത്താതെ പാതി വഴിയിൽ. നിർമ്മാണം തുടങ്ങുന്നതിനു മുമ്പ് ഗുണഭോക്തൃ കമ്മറ്റി രൂപീകരിക്കുകയോ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുകയോ ചെയ്തില്ലെന്നും സ്ഥലം പഞ്ചായത്തു മെമ്പറേയൊ സ്കൂൾ പി.ടി.എഎയോ വിവരം അറിയിക്കുകയോ ചെയ്തില്ലെന്നും സ്കൂൾ അധികൃതർ എസ്റ്റിമേറ്റും പ്രൊജക്ട് റിപ്പോർട്ടും ആവശ്യപ്പെട്ടെങ്കിലും കാരാറുകാരനോ എഞ്ചിനിയറോ നൽകാൻ തയ്യാറായില്ലെന്നും ആരോപിച്ച് സി.പി.ഐ.എം രംഗത്തെത്തി.

നൂറോളം കുട്ടികൾ പഠിക്കുന്ന ഈ സ്‌കൂളിൽ കുട്ടികൾക്ക് ശുചിമുറി ഉപയോഗിക്കാനാകാത്ത അവസ്ഥയാണുള്ളത്. നടത്തിയ നിർമ്മാണത്തിനും ഉപയോഗിച്ച വസ്തുക്കൾക്കും നിലവാരം കുറവാണെന്ന പരാതിയും ഉയരുന്നുണ്ട്. ശുചിമുറിയുടെ എല്ലാവിധ പണികളും പൂർത്തീകരിച്ച് ശുചിമുറി കുട്ടികൾക്കായി തുറന്നുകൊടുക്കണമെന്ന് സി.പി.ഐ.എം തൊണ്ടിമ്മൽ വാർഡ് കമ്മറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് വകുപ്പ് മന്ത്രിക്ക് പരാതി സമർപ്പിച്ചതായും നേതാക്കൾ അറിയിച്ചു. യോഗത്തിൽ ജോളി ജോസഫ്, എസ് ജയപ്രസാദ്, എസ് ശിവദാസ്, അരുൺ ഉണ്ണി, ബീനാ ഏ.പി, ഗിരീഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button