Mukkam

കോഴിക്കോട് കളൻതോട് എം.ഇ.എസ് കോളജിലെ റാഗിങ് കേസ്; 5 സീനിയര്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കി

കോഴിക്കോട്: കളൻതോട് എം.ഇ.എസ് കോളജിലെ റാഗിങ് കേസില്‍ ഉള്‍പ്പെട്ട അഞ്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കി. കോളജിലെ അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് പൊലീസിനും ആന്റി റാഗിങ് സ്‌ക്വാഡിനും യുജിസിക്കും സര്‍വകലാശാലയ്ക്കും കൈമാറി.

കഴിഞ്ഞ ബുധനാഴ്ചയാണ് കോളജിലെ ജൂനിയര്‍ വിദ്യാര്‍ത്ഥിയായ മുഹമ്മദ് മിഥിലാജിന് സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ക്രൂരമായ റാഗിങ് നേരിട്ടത്. റാഗിങ്ങില്‍ ഉള്‍പ്പെട്ട 7 വിദ്യാര്‍ത്ഥികളാണ് കേസില്‍ നടപടി നേരിടുന്നത്. 5 വിദ്യാര്‍ത്ഥികളെ കോളജില്‍ നിന്ന് പുറത്താക്കും. 2 പേരെ അഞ്ചാം സെമസ്റ്ററില്‍ പുറത്താക്കുകയും ആറാം സെമസ്റ്ററില്‍ തിരിച്ചെടുക്കുകയും ചെയ്യും.

Related Articles

Leave a Reply

Back to top button