Karassery
ശക്തമായ മഴയിൽ കാരശ്ശേരിയിൽ വീടിന്റെ മേൽക്കൂര തകർന്നു

കാരശ്ശേരി: പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ കൂവപ്പാറ വടക്കേതൊടിക ഷൗക്കത്തിന്റെ വീടിന്റെ മേൽക്കൂര കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിൽ പൂർണമായും തകർന്നു. വീടിന്റെ ഒരു ഭാഗത്ത് വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇവർ മറ്റൊരു വീട്ടിലേക്ക് മാറി താമസിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി.
പഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത, വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ, വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട്, ഫൈസൽ എം.പി, അബൂബക്കർ സിദ്ധീഖ് കെ.വി എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.