Kodanchery

കോടഞ്ചേരി പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് പ്രവർത്തന ഫണ്ട് സമാഹരിച്ച് നൽകി സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ

കോടഞ്ചേരി: സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ, കോടഞ്ചേരി പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിൽ നടത്തിവരുന്ന സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്കായി ഫണ്ട് സമാഹരിച്ച് നൽകി.

ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ വിൽസൺ ജോർജ് കോടഞ്ചേരി പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡൻ്റ് ജോസഫ് പാലയ്ക്കൽ, ട്രഷറർ ജോസ് എം.എം എന്നിവർക്ക് ഫണ്ട് കൈമാറി. സ്കൗട്ട് മാസ്റ്റർ ഷീൻ പി ജേക്കബ്, ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ് തുടങ്ങിയവർ സംസാരിച്ചു. രണ്ടു വർഷത്തോളമായി സ്കൂളിൽ പെയിൻ & പാലിയേറ്റീവ് പ്രവർത്തന ഫണ്ട് സ്വരൂപിക്കുന്നതിനായി സ്കൗട്ട്സ് & ഗൈഡ്സ് വിഭാഗം നേതൃത്വം നൽകി വരുന്നു.

Related Articles

Leave a Reply

Back to top button