Kodanchery

പോക്സോ നിയമ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു

കോടഞ്ചേരി: വേളങ്കോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷ കേരളം കൊടുവള്ളി ബി.ആർ.സിയുടെ നിർദ്ദേശമനുസരിച് ഹയർ സെക്കൻഡറി രണ്ടാംവർഷ വിദ്യാർത്ഥികൾക്കായി പോക്സോ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

സയൻസ്, കോമേഴ്സ് ക്ലാസ് അടിസ്ഥാനത്തിൽ നടന്ന ശില്പശാലയിൽ ബി.ആർ.സിയിൽനിന്നും ട്രെയിനിങ് ലഭിച്ച അധ്യാപകരായ രാജി ജോസഫ് ഗ്ലാഡിസ്പോൾ എന്നിവർ ക്ലാസുകൾ നയിച്ചു. പോക്സോ നിയമങ്ങൾ, മാറുന്ന സാമൂഹ്യ അന്തരീക്ഷം, പുതിയ കാഴ്ചപ്പാടുകൾ, സമൂഹ മാധ്യമങ്ങൾ, വ്യക്തി എന്ന നിലയിൽ ജാഗ്രത പുലർത്തേണ്ട മേഖലകൾ എന്നീ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് ക്ലാസ്സുകൾ നൽകി.

Related Articles

Leave a Reply

Back to top button