Kodanchery
തെയ്യപ്പാറ യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: തെയ്യപ്പാറ സെന്റ് തോമസ് യു.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി ഹെഡ്മാസ്റ്റർ ബിന്ദു ജോർജ് ഉദ്ഘാടനം ചെയ്തു.
കോടഞ്ചേരി സെന്റ് ജോസഫ് സ്കൂൾ അധ്യാപകൻ ബർണാട് ജോസ് കുട്ടികൾക്ക് ക്ലാസ് നൽകി. വിദ്യാർത്ഥി പ്രതിനിധി ദേവാഞ്ജന, നഷാ മിസ്ഹബ്, ഷഹദ്, വിദ്യാരംഗം കൺവീനർ ആതിര ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.