Kodanchery

കോടഞ്ചേരി സെൻറ് ജോസഫ്സ് സ്കൂളിൽ എസ്.പി.സി ദിനാഘോഷം നടത്തി

കോടഞ്ചേരി: എസ്.പി.സി ദിനാചരണത്തിന്റെ ഭാഗമായി കോടഞ്ചേരി സെൻറ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കോടഞ്ചേരി പോലീസ് സബ് ഇൻസ്പെക്ടർ സലിം മുട്ടത്ത് പതാക ഉയർത്തി മുഖ്യപ്രഭാഷണം നടത്തി.

സ്കൂൾ പ്രധാന അധ്യാപകൻ വിജോയി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ വാസുദേവൻ മാസ്റ്റർ, പി.റ്റി.എ പ്രസിഡന്റ് മാത്യൂ ചെമ്പോട്ടിക്കൽ തുടങ്ങിയവർ സംസാരിച്ചു. എസ്.പി. സി കേഡറ്റുകൾ നൽകിയ ഗാർഡ് ഓഫ് ഓണറിൽ പോലീസ് സബ് ഇൻസ്പെക്ടർ സലിം മുട്ടത്ത് സല്യൂട്ട് സ്വീകരിച്ചു.

Related Articles

Leave a Reply

Back to top button