Kodanchery
സ്കൂൾ അങ്കണത്തിൽ കരനെൽക്കൃഷിയുമായി മൈക്കാവ് സെൻ്റ് മേരീസ് സ്കൂൾ സീഡ് ക്ലബ്

കോടഞ്ചേരി: മൈക്കാവ് സെൻ്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് ക്ലബ്ബിന്റെയും കാർഷിക ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ കരനെൽ കൃഷിയാരംഭിച്ചു. കോടഞ്ചേരി കൃഷിഭവന്റെ സഹകരണത്തോടെ പേരാമ്പ്ര വിത്തുദ്പാദന കേന്ദ്രത്തിൽനിന്ന് 110 ദിവസം കൊണ്ട് വിളവെടുക്കാവുന്ന ജ്യോതി എന്ന ഇനം നെൽവിത്തുകളാണ് വിതച്ചത്.
വിത്തുവിതക്കലിന്റെ ഉദ്ഘാടനം കോടഞ്ചേരി കൃഷി ഓഫീസർ വി രമ്യാ രാജൻ നിർവഹിച്ചു. കോടഞ്ചേരി കൃഷി അസിസ്റ്റന്റ് ജോസഫ് വിനു, പ്രധാനാധ്യാപകൻ ഫാ.റെജി കോലാനിയ്ക്കൽ, അധ്യാപകരായ ടി.പി മറിയാമ്മ, കെ ജസിത, ജോസിയ ജോസഫ്, നിമി ഏലിയാസ്, ജിൻസി ജോസഫ് സീഡ് വിദ്യാർഥികൾ തുടങ്ങിയവർ പങ്കടുത്തു.







