Mukkam

മുക്കം നഗര സഭയിൽ സമഗ്ര ഖരമാലിന്യ രൂപരേഖ തയ്യാറാക്കാൻ പദ്ധതി ഒരുങ്ങുന്നു

മുക്കം: മുക്കം നഗരസഭയിലെ ഖരമാലിന്യപ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതിന് സമഗ്ര ഖരമാലിന്യ രൂപരേഖ തയ്യാറാക്കുന്ന പദ്ധതിക്ക് തുടക്കമായി. അടുത്ത 25 വർഷത്തേക്കുള്ള ഖരമാലിന്യപരിപാലനം മുന്നിൽക്കണ്ട് അഞ്ചുവർഷത്തേക്കുള്ള പദ്ധതികൾക്കാണ് രൂപംനൽകുന്നത്. ഇതിനായി 6.8 കോടി രൂപയ നഗരസഭയ്ക്ക് അനുവദിച്ചിട്ടുണ്ട്. പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിനുള്ള രണ്ടാംഘട്ട യോഗം നഗരസഭാ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർപേഴ്സൺ കെ.പി ചാന്ദ്നി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഇ സത്യനാരായണൻ, വി കുഞ്ഞൻ, കെ.എസ്.ഡബ്ല്യു.എം.പി ജില്ലാ കോ-ഓർഡിനേറ്റർ കെ.ആർ വിഘ്നേഷ്, ഷൈജു, വിപിൻ, അഭിഷേക്, ജയ്സൺ എസ്.ഡബ്ല്യു.എം എൻജിനിയർ സാരംഗി കൃഷ്ണ ‌തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button