Thiruvambady

ഓഫ് റോഡ് ഫൺ റൈഡ് സമാപിച്ചു

തിരുവമ്പാടി: മലബാർ റിവർ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച പൂവാറംതോട് – കക്കാടംപൊയിൽ – കൂമ്പാറ ഓഫ് റോഡ് ഫൺ റൈഡ് സമാപിച്ചു. എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നും തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ നിന്നുമെല്ലാമായി അമ്പത്തിനാലോളം വാഹനങ്ങളാണ് റൈഡിൽ പങ്കെടുത്തത്.

ബുധനാഴ്ച പൂവാറംതോട് നിന്നുമാരംഭിച്ച് മേടപ്പാറ, നായാടംപൊയിൽ വഴി കക്കാടംപൊയിൽ തങ്ങിയ യാത്ര വ്യാഴാഴ്ച രാവിലെ നായാടംപൊയിൽ കുരിശുമല സന്ദർശിച്ച ശേഷം കൂമ്പാറ ക്വാറി റോഡ് വഴി അകമ്പുഴ, താഴെ കക്കാട് എന്നിവിടങ്ങളിലൂടെ കടന്ന് കക്കാടംപൊയിലിൽ വൈകിട്ട് നാലരയോടെ സമാപിച്ചു.

Related Articles

Leave a Reply

Back to top button