Koodaranji
‘ഗാന്ധി പഥം തേടി’ പദ്ധതിയിൽ തെരെഞ്ഞുടുക്കപ്പെട്ട എഡ്വിൻ ഷിജുവിന് യാത്രയയപ്പ് നൽകി
കൂടരഞ്ഞി: കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടത്തുന്ന ‘ഗാന്ഥിപഥം തേടി’ പഠന പോഷണ യാത്രയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട മേരിഗിരി ഹൈസ്കൂളിലെ വിദ്യാർത്ഥിയായ എഡ്വിൻ ഷിജുവിന് യാത്രയയപ്പ് നൽകി. പി.ടി.എ പ്രസിഡന്റ് മാർട്ടിൻ കാവുങ്കൽ അധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്ത് മെമ്പർ ജമീല വി.പി ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഹെഡ്മാസ്റ്റർ രാജു കെ.എം, സ്കൂൾ അധ്യാപിക മിനി ടി.വി, കുട്ടികളുടെ പ്രതിനിധിയായി മാസ്റ്റർ ജോയൽ അബ്രാഹം സന്തോഷ്, എഡ്വിൻ ഷിജു തുടങ്ങിയവർ സംസാരിച്ചു.