Kodanchery

‘ഗാന്ധി പഥം തേടി’ പദ്ധതിയിൽ തെരെഞ്ഞുടുക്കപ്പെട്ട അലൻ പി സിബിക്ക് യാത്രയയപ്പ് നൽകി

കോടഞ്ചേരി: കോഴിക്കോട് ജില്ലാ പഞ്ചായത്ത് നടത്തുന്ന ‘ഗാന്ഥിപഥം തേടി’ പഠന പോഷണ യാത്രയ്ക്ക് വേനപ്പാറ ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും അർഹനായ പ്ലസ് വൺ വിദ്യാർത്ഥി അലൻ പി സിബിക്ക് യാത്രയയപ്പ് നൽകി. ജില്ലാ പഞ്ചായത്ത്‌ മെമ്പർ നാസർ എസ്റ്റേറ്റ്‌മുക്ക് ആധ്യക്ഷത വഹിച്ച ചടങ്ങ് കെ.എ.എസ് അണ്ടർ സെക്രട്ടറി ഡോ.ശശികുമാർ പി ഉദ്ഘടാനം ചെയ്തു.

സ്കൂൾ മാനേജർ ഫാ.സൈമൺ കിഴക്കേക്കുന്നേൽ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ ലീന വർഗീസ്, സ്റ്റാഫ്‌ സെക്രട്ടറി ബിജു കുളത്തുങ്കൽ, പി.ടി.എ പ്രസിഡൻ്റ് സിബി തോമസ്, വിദ്യാർഥികളായ അലൻ പി സിബി, ജിനോ ആന്റണി ജിൻസ്, ബിലീന ആൻ ബെന്നി, ട്രീസ മരിയ ചാക്കോ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button