Thiruvambady
വൺ ഇന്ത്യ വൺ പെൻഷൻ (ഒ ഐ ഒ പി) തിരുവമ്പാടി നിയോജക മണ്ഡലം കൺവെൻഷൻ നടത്തി

തിരുവമ്പാടി: 60 വയസു കഴിഞ്ഞ മുഴുവൻ ആളുകൾക്കും പ്രതിമാസം പതിനായിരം രൂപ പെൻഷൻ നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രവർത്തിക്കുന്ന ഒ ഐ ഒ പി മൂവ്മെന്റ് തിരുവമ്പാടി നിയോജക മണ്ഡലം കൺവെൻഷൻ നടത്തി.
തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ സംഘടനയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റ് റഫീഖ് ഓർമ്മ ഉദ്ഘാടനം ചെയ്തു.
തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് സണ്ണി വി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് ജോസ് ജോർജ് മുഖ്യപ്രഭാഷണവും സംസ്ഥാന കമ്മിറ്റി അംഗം നാസർ മാനിപുരം ബൈലോ പ്രകാശനവും നിർവഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം വിജോഷ് കെ ജോസ് , തിരുവമ്പാടി നിയോജക മണ്ഡലം സെക്രടറി ഇബ്രാഹിം ഹാജി, തിരുവമ്പാടി പഞ്ചായത്തു കമ്മിറ്റി വൈസ് പ്രസിഡന്റ് തങ്കച്ചൻ തെക്കേക്കര തുടങ്ങിയവർ പ്രസംഗിച്ചു.






