Mukkam

ഡി.വൈ.എഫ്.ഐ സെക്കുലർ സ്ട്രീറ്റ് സംഘടിപ്പിച്ചു

മുക്കം: ഇന്ത്യയെ മതരാഷ്ട്രമാക്കരുത് എന്ന മുദ്രാവക്യമുയർത്തി ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് സെക്കുലർ സ്ട്രീറ്റ്‌ സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം എം ഷാജർ പരിപാടി ഉദ്ഘാടനം ചെയ്തു.

ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ പ്രസിഡന്റ്‌ ജാഫർ ഷരീഫ് എ.പി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം രാഹുൽ രാജ്, ബ്ലോക്ക് സെക്രട്ടറി ഇ അരുൺ, എ.കെ രനിൽരാജ്, എസ്.എഫ്.ഐ ജില്ല വൈസ് പ്രസിഡന്റ്‌ ജോസഫ് വി സോജൻ, ആതിര എം, കെ.ടി ശ്രീധരൻ, ആദർശ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button