Mukkam
കാരശ്ശേരിയിൽ ആധാർ ക്യാമ്പ് സംഘടിപ്പിച്ചു

മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല് വാർഡുകളിലെ അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കുമാരനെല്ലൂർ ജി.എൽ.പി സ്കൂളിൽ വെച്ച് ആധാർ ക്യാമ്പ് സംഘടിപ്പിച്ചു.
കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജംഷീദ് ഒളകര പരിപാടി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ ശന്താദേവി മൂത്തേടത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ അംഗനവാടി ടീച്ചർമാരായ എൻ.പി ഹസ്ന, എം.കെ ശ്രീലത, യു.കെ തങ്കമണി, ജയശ്രീ തുടങ്ങിയവർ സംസാരിച്ചു.